ഷാരൂഖ് ബാജിറാവോ



ചരിത്രകഥയെ ആസ്‌പദമാക്കി സഞ്ജയ് ലീലാ ബൻസാലി ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ നായകനാകുന്നു. ബാജിറാവോ മസ്താനി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല. 1720ൽ മറാത്ത ഭരിച്ചിരുന്ന ചക്രവർത്തിയുടെ പ്രധാനമന്ത്രിയായിരുന്ന ബജിറാവോയുടെയും കാമുകി മസ്താനയുടെയും കഥയാണ് സിനിമ പറയുന്നത്. 

കഴിഞ്ഞ 15 വർഷമായി ഈ കഥാപാത്രത്തെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ബൻസാലി. സൽമാൻ ഖാനും ഐശ്വര്യ റായും ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളാവുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇരുവരും തമ്മിലുള്ള പ്രണയം തകർന്നതോടെ ബൻസാലിയുടെ ആഗ്രഹം ഫ്രീസറിൽ വയ്ക്കേണ്ടി വന്നു. 

അതേസമയം ചിത്രത്തിലെ നായികയെ സംബന്ധിച്ച് തീരുമാനം ആയിട്ടില്ലെങ്കിലും ദീപിക പഡുകോണിനാണ് സാദ്ധ്യത കല്പിക്കപ്പെടുന്നതെന്ന് ബൻസാലിയോട് അടുത്ത വൃത്തങ്ങൾ പറയുന്നു. ഷാരൂഖിന്റെ ഭാര്യയുടെ വേഷത്തിൽ മറ്റൊരു ബോളിവുഡ് നടി കത്രീന കൈഫും എത്തുമെന്നാണ് അറിയുന്നത്.  

ഏപ്രിലിൽ ഷൂട്ടിംഗ് തുടങ്ങാനാണ് ബൻസാലിയുടെ പദ്ധതി.

0 comments:

Post a Comment