
കുടുംബ പ്രേക്ഷകരുടെ പ്രിയ സംവിധായകന്‍ സത്യന്‍ അന്തിക്കാട് പ്രിയ താരം മോഹന്‍ലാലിനെ നായകനാക്കി പുതിയ ചിത്രം ഒരുക്കുന്നു. ഈ കൂട്ടുകെട്ടില്‍ ഒരുപിടി നല്ല ചിത്രങ്ങള്‍ മലയാളത്തിനു ലഭിക്കുകയുണ്ടായി. മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടം എന്നറിയപ്പെട്ട എണ്‍പതുകളില്‍ നല്ല കുടുംബ ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടില്‍ പിറന്നത്. സിഐഡി വിജയനെയും, പിന്‍ഗാമിയിലെ ക്യാപ്ടനെയും ഒക്കെ മലയാളികള്‍ ഒരിക്കലും മറക്കില്ല.
പിന്ഗാമിക്ക് ശേഷം വലിയ ഒരിടവേള ഈ കൂട്ടുകെട്ടില്‍ ഉണ്ടായി. പിന്നീട് രസതന്ത്രത്തിലൂടെ അവര്‍ വീണ്ടും ഒന്നിച്ചു. ചിത്രം സാമ്പത്തികമായി വിജയിച്ചെങ്കിലും ഈ കൂട്ടുകെട്ടിലെ മികച്ച ചിത്രങ്ങളുടെ കൂട്ടത്തില്‍ ഇതിനിടം പിടിക്കാനായില്ല. പിന്നെയും ഒന്നു രണ്ടു ചിത്രങ്ങളില്‍ അവര്‍ വീണ്ടും ഒരുമിച്ചെങ്കിലും ആരാധകരെ തൃപ്ത്തിപ്പെടുത്തുന്ന ഒരു ചിത്രം പിന്നീടും ഉണ്ടായില്ല.
എന്നാല്‍ ഈ വര്‍ഷം ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ മോഹന്‍ലാലിനെ നായകനാക്കി താന്‍ ഒരു ചിത്രം ചെയ്യുന്നുണ്ടെന്ന് സത്യന്‍ പ്രഖ്യാപിച്ചു. തന്‍റെ കയ്യില്‍ ഒരു കഥ ഉണ്ടെങ്കിലും തിരക്കഥ താനായിരിക്കില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു. മറ്റൊരു നല്ല തിരക്കഥ ലഭിച്ചാല്‍ തീര്‍ച്ചയായും പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തന്‍റെ പുതിയ ചിത്രമായ ഒരു ഇന്ത്യന്‍ പ്രണയകഥ വിജയിപ്പിച്ചതിന് അദ്ദേഹം പ്രേക്ഷകരോട് നന്ദി രേഖപ്പെടുത്തി. മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ മറ്റൊരു മികച്ച ചിത്രം ഈ വര്‍ഷം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.
0 comments:
Post a Comment