
സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ഉദയനാണ് താരത്തില്‍ ഭാവന ഒരു സിനിമാ നടിയുടെ വേഷത്തില്‍ അഭിനയിച്ചിരുന്നു. കഥയുടെ വഴിത്തിരിവില്‍ അതിഥി താരമായി എത്തിയ ഭാവന സ്വന്തം വേഷം മികവുറ്റതാക്കി. ചിത്രത്തിലെ പ്രധാന കഥാപാത്രമായ സരോജ് കുമാറിനെ, കബളിപ്പിച്ച് അഭിനയിപ്പിക്കുന്ന കഥാപാത്രമായിരുന്നു ഭാവനയുടേത്. സൂപ്പര്‍താര പൊങ്ങച്ചങ്ങളെയും തട്ടിപ്പുകളെയും മറ്റും കണക്കറ്റ് പരിഹസിച്ച ഉദയനാണ് താരത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുകയാണ്. 'പത്മശ്രീ ഡോക്ടര്‍ സരോജ് കുമാര്‍ എന്ന പേരില്‍. ഈ ചിത്രത്തില്‍ അതിഥി താരമായി എത്തുന്നത് മീരാ നന്ദനാണ്.
ചിത്രത്തിലെ ഒരു ഗാനരംഗത്തിലാണ് മീരയെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. മീരയ്ക്കൊപ്പം നിമിഷയും രൂപശ്രീയുമുണ്ടാകുമെന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നു.
ശ്രീനിവാസന്‍ സരോജ് കുമാറായി എത്തുന്ന ചിത്രത്തില്‍ മംമ്താ മോഹന്‍ദാസ് ആണ് നായിക. മുകേഷ്, ജഗതി ശ്രീകുമാര്‍, സുരാജ് വെഞ്ഞാറമ്മൂട്, വിനീത് ശ്രീനിവാസന്‍, സലിംകുമാര്‍, ഫഹദ് ഫാസില്‍, സുബി, ശാരി, ദീപിക തുടങ്ങിയവര്‍ അഭിനയിക്കുന്നു. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് ദീപക് ദേവ് ഈണംപകരുന്നു. ശ്രീനിവാസന്റെ തിരക്കഥയില്‍ നവാഗതനായ സജിന്‍ രാഘവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
0 comments:
Post a Comment