റോം: ഇറ്റലിയിലെ റിയെത്തിയില്‍ കന്യാസ്ത്രീ പ്രസവിച്ച കുഞ്ഞിന് മാര്‍പ്പാപ്പയുടെ പേരിട്ടു. ഫ്രാന്‍സിസ് എന്നാണ് കന്യാസ്ത്രീയ്ക്ക് ജനിച്ച ആണ്‍കുഞ്ഞിന് പേരിട്ടത്. ജനവരി 15 ബുധനാഴ്ചയാണ് കന്യാസ്ത്രീ പ്രസവിച്ചത്. താന്‍ ഗര്‍ഭിണിയാണെന്ന കാര്യം അറിയില്ലെന്ന് തന്നെ ആവര്‍ത്തിച്ച് പറയുകയാണ് ഇവര്‍. കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് കന്യാസ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 31 വയസുകാരിയായ കന്യാസ്ത്രീ വെനിസ്വേലക്കാരിയാണ്. ഗര്‍ഭിണിയാണെന്ന അറിയില്ലായിരുന്നെന്നും കടുത്ത വയറുവേദന അനുഭവപ്പെട്ടിരുന്നെന്നും കന്യസ്ത്രീ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. കന്യസ്ത്രീ ഗര്‍ഭിണിയാണെന്നും കുഞ്ഞിന് ജന്മം കൊടുത്തുവെന്നുമുള്ള വളരെ അപ്രതീക്ഷിതമായ വാര്‍ത്തായിരുന്നുവെന്ന് കോണ്‍വെന്റിലെ മറ്റ് കന്യാസ്ത്രീകള്‍ പറഞ്ഞു. കുഞ്ഞിനെ വളര്‍ത്താന്‍ തന്നെയാണ് കന്യാസ്ത്രീയുടെ തീരുമാനമെന്നാണ് സൂചന. കുഞ്ഞിന് വേണ്ട് വസ്ത്രങ്ങളും പണവുംമൊക്കെ കന്യാസ്ത്രീയുടെ പ്രസവസമയത്ത് ആശുപത്രിയിലുണ്ടായിരുന്നവര്‍ നല്‍കി.
കന്യാസ്ത്രീയുടെ കുഞ്ഞിന് മാര്‍പ്പാപ്പയുടെ പേര്
Related articles
- Geetha Madhuri and Nandu Snow Marriage - Funny Video
- Balakrishna LEGEND Audio Launch Live Streaming Watch Online
- Uday Kiran Playing With His Dog - Rare Video
- Uday Kiran & His Wife Vishitha Singing Unseen Video
- Kochadaiiyaan Audio Track List
- Behind the Scenes of 300 RISE OF AN EMPIRE
- ആര്യയുടെ സമയം തെളിഞ്ഞു
- ഹിന്ദി ട്രാഫിക്കുമായി രാജേഷ് പിള്ള
- ലാല്‍ജോസിന്റെ കസിന്‍സ് വൈശാഖിന്റെതായതെങ്ങനെ
- കോമഡിയുടെ മാലപ്പടക്കവുമായി ബാബുരാജും ഷാജോണും
0 comments:
Post a Comment