മണിരത്നത്തിന് ദുൽഖറിന്രെ മൂന്ന് മാസത്തെ ഡേറ്റ്




മണിരത്‌നത്തിന്റെ സിനിമയിൽ നായകനാകുകയെന്നത് ഇന്ത്യൻ സിനിമയിലെ ഏതൊരു താരത്തിന്റെയും മോഹമാണ്. രജനിയും കമലും മമ്മൂട്ടിയും മോഹൻലാലും ഷാരൂഖ്ഖാനും അഭിഷേക് ബച്ചനും വിക്രമും സൂര്യയും പൃഥ്വിരാജുമെല്ലാം മണിരത്‌നത്തിന്റെ ചിത്രങ്ങളിൽ പ്രധാന വേഷങ്ങളവതരിപ്പിച്ച പ്രമുഖ താരങ്ങളാണ്.


മണിരത്നത്തിന്റെ പുതിയ ചിത്രത്തിൽ ദുൽഖർ സൽമാൻ നായകനാകുന്നുവെന്ന വാർത്ത കേൾക്കാൻ തുടങ്ങിയിട്ട് കുറേ നാളായി. എന്നാൽ മണിരത്നത്തിന്റെ ചിത്രത്തിന് വേണ്ടി ദുൽഖർ തുടർച്ചയായി മൂന്ന് മാസത്തെ ഡേറ്റ് നൽകിയിരിക്കുന്നുവെന്നതാണ് പുതിയ വാർത്ത. മണിരത്നത്തിന്റെ സിനിമയെക്കുറിച്ച് ഒന്നും പറയാൻ നിർവാഹമില്ലെന്നാണ് ദുൽഖർ പറയുന്നത്.


ബംഗളൂരുവിൽ കമലിന്റെ മകൻ ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന 100 ഡേയ്‌സ് ഒഫ് ലവിൽ അഭിനയിക്കുകയാണ് ദുൽഖർ ഇപ്പോൾ. സെപ്തംബർ 30ന് 100 ഡേയ്‌സ് ഒഫ് ലവ് ഷെഡ്യൂൾ പായ്ക്കപ്പാകും.


ഒക്ടോബർ ഒന്നിന് ചെന്നൈയിലേക്ക് തിരിക്കുന്ന ദുൽഖർ ആറാം തീയതി മുതൽ മണിരത്നത്തിന്റെ ചിത്രത്തിൽ അഭിനയിച്ച് തുടങ്ങും. മണിരത്നത്തിന്റെ ആദ്യകാല ചിത്രങ്ങളിലൊന്നായ മൗനരാഗത്തിന്റെ റീമേക്കാണ് പുതിയ ചിത്രമെന്ന് വാർത്തകൾ വന്നുവെങ്കിലും ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.


ഇതിനുശേഷം സലാം ബുഖാരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖർ അഭിനയിക്കും. പുതുവർഷത്തിലെ ദുൽഖറിന്റെ ആദ്യ സിനിമയാണിത്. നടൻ എന്ന നിലയിൽ സലാം ബുഹരി സുപരിചിതനാണ്. സപ്തമശ്രീയിലെ ഐശ്വര്യമുള്ള ഏഴു കള്ളൻമാരിൽ ഒരാളായ സലാമിനെ അവതരിപ്പിച്ചത് സലാം ബുഹരിയാണ്. സലാം ബുഹരിയുടെ സിനിമ കഴിഞ്ഞാൽ ദുൽഖറിന്റെ അടുത്ത പ്രോജക്ട് മാർട്ടിൻ പ്രക്കാട്ടിന്റേതാണ്.



0 comments:

Post a Comment