മമ്മൂട്ടിയുടെ നായികയായി ജ്യൂവൽ




ഡി ഫോർ ഡാൻസ് എന്ന ഹിറ്റ് റിയാലിറ്റി ഷോയുടെ അവതാരകയായി കുടുംബ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ ജ്യുവൽ വെള്ളിത്തിരയിലേക്ക്. മമ്മൂട്ടിയുടെ നായികയായാണ് ജ്യൂവലിന്റെ അരങ്ങേറ്റം. കുഞ്ഞനന്തന്റെ കടയ്ക്ക് ശേഷം അലൻ മീഡിയയുടെ ബാനറിൽ സലിം അഹമ്മദ് രചനയും സംവിധാനവും നിർവഹിക്കുന്ന പത്തേമാരിയിലാണ് ജ്യൂവൽ മമ്മൂട്ടിയുടെ നായികയാകുന്നത്. മമ്മൂട്ടി അവതരിപ്പിക്കുന്ന പള്ളിച്ചൽ നാരായണന്റെ ഭാര്യ നളിനിയുടെ വേഷം.


അറുപതുകളിൽ തുടങ്ങി വർത്തമാനകാലം വരെയുള്ള നാല് ഘട്ടങ്ങളിലൂടെയാണ് പത്തേമാരിയുടെ കഥ വികസിക്കുന്നത്. ആദ്യഘട്ടം ചിത്രീകരണം ഒക്ടോബർ 5ന് എറണാകുളത്ത് തുടങ്ങും. ആദ്യ ഷെഡ്യൂളിൽ പത്ത് ദിവസത്തെ ചിത്രീകരണമാണ് പ്ലാൻ ചെയ്തിരിക്കുന്നത്. ദുബായ് ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ആയിരത്തിതൊള്ളായിരത്തി അറുപത്തിമൂന്നിൽ ഗൾഫിലേക്ക് പോയി എൺപതുകളുടെ തുടക്കത്തിൽ നാട്ടിൽ തിരിച്ചെത്തുന്ന നാരായണന്റെ ജീവിതത്തിലെ സങ്കീർണതകളാണ് പത്തേമാരി പറയുന്നത്.



0 comments:

Post a Comment