ഫഹദ് മുക്കുവനാകുന്നു




ഫേസ്ബുക്ക് ലൈക്കുകളുടെ രാജകുമാരി നസ്രിയയുമായുള്ള വിവാഹത്തിന് ശേഷം ഒന്നിനു പിറകെ ഒന്നായി ഫഹദ് സിനിമകളിൽ ഒപ്പിടുകയാണ്. താരത്തിന്റെ മണിരത്നം എന്ന ചിത്രം അടുത്ത ദിവസങ്ങളിൽ റിലീസാകാനിരിക്കെയാണ് പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ എത്തിയിരിക്കുന്നത്.


ജെയിംസ് ആൽബർട്ട് സംവിധാനം ചെയ്യുന്ന മറിയം മുക്ക് എന്ന ചിത്രത്തിലാണ് ഫഹദ് അടുത്തതായി അഭിനയിക്കുക എന്നാണ് റിപ്പോർട്ട്. മുന്പ് തിരക്കഥാകൃത്തായിരുന്ന ജെയിംസ് ആദ്യമായാണ് സംവിധായകന്റെ തൊപ്പി അണിയുന്നത്. തികഞ്ഞ എന്റർടെയ്നറായ ചിത്രത്തിൽ ഫഹദ് മുക്കുവന്റെ വേഷത്തിലാകും എത്തുക. മുംബയ് പൊലീസ് എന്ന ചിത്രത്തിൽ ജയസൂര്യയുടെ നായികാവേഷം അവതരിപ്പിച്ച ഹിമ ഡേവിസാകും മറിയംമുക്കിലെ നായിക.


മുക്കുവന്മാരുടെ ചുറ്റുപാടിൽ നടക്കുന്ന കഥയാണ് മറിയംമുക്ക്. ചിത്രത്തിലെ അഭിനേതാക്കളെല്ലാം മുക്കുവന്മാരുടെ ഭാഷാശൈലിയിലായിരിക്കും സംസാരിക്കുക. അജു വർഗീസ്, നെടുമുടി വേണു, സമുദ്രക്കനി എന്നിവർ ചിത്രത്തിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബറിൽ ആരംഭിക്കും തങ്കശ്ശേരി, വിഴിഞ്ഞം, കാപ്പിൽ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.



0 comments:

Post a Comment