ആൻഡ്രിയ മമ്മൂട്ടിയുടെ നായികയാകുന്നു




അന്നയും റസൂലും എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ താരമാണ് ആൻഡ്രിയ ജെറമിയ. കണ്ണുകളിൽ ഒളിപ്പിച്ച നിഗൂഢത നിറയുന്ന നോട്ടം കൊണ്ടും വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും വളരെപ്പെട്ടന്ന് ആൻഡ്രിയ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറി. ഇപ്പോൾ മറ്റൊരു ചിത്രത്തിൽ അഭിനയിക്കാനായി താരം കരാറൊപ്പിട്ടതായാണ് റിപ്പോർട്ടുകൾ.


ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന ഫയർമാൻ എന്ന ചിത്രത്തിലേക്കാണ് ആൻഡ്രിയ അഭിനയിക്കാനൊരുങ്ങുന്നത്. ചിത്രത്തിൽ മമ്മൂട്ടിയാണ് നായകൻ. മിലൻ ജലീൽ നിർമ്മിക്കുന്ന ചിത്രം ഒരു ക്രൈം ത്രില്ലറാണെന്നാണ് സൂചന. ചിത്രത്തിൽ മമ്മൂട്ടി ആക്ഷൻ രംഗങ്ങൾ അവതരിപ്പിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. രഞ്ജിത് ശങ്കർ സംവിധാനം ചെയ്യുന്ന വർഷം എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി ഈ ചിത്രത്തിൽ അഭിനയിക്കും.



0 comments:

Post a Comment