‘ഷീ ടാക്സി’യിൽ അൻസിബയും




ജിത്തു ജോസഫിന്റെ ദൃശ്യം എന്ന മെഗാഹിറ്റ് ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് തന്റേതായ ചുവടുറപ്പിച്ച നടിയാണ് അൻസിബ ഹസൻ. ഉത്തര ചെമ്മീൻ എന്ന ചിത്രത്തിൽ നാടൻ വേഷം അവതരിപ്പിച്ച അൻസിബ സജി സുരേന്ദ്രന്റെ ഷീ ടാക്സി എന്ന ചിത്രത്തിൽ മോഡേണായൊരു വേഷമാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിൽ അൻസിബയ്ക്കൊപ്പം ഒരിടവേളയ്ക്ക് ശേഷം കാവ്യാ മാധവനും ഒന്നിക്കുന്നുണ്ട്.


കാവ്യാ മാധവൻ ചിത്രത്തിൽ ഷീടാക്സി ഡ്രൈവറായാണ് വേഷമിടുന്നത്. ചിത്രത്തിൽ തനിക്കൊരു മോഡേണായ പി.ജി വിദ്യാർത്ഥിനിയുടെ വേഷമാണെന്ന് അൻസിബ പറയുന്നു. താനിതു വരെ മലയാളത്തിൽ ചെയ്തതിൽ വച്ച് സ്വന്തം സ്വഭാവവുമായി വളരെ സാമ്യമുള്ള വേഷമാണ് ഈ ചിത്രത്തിലേത്. കാവ്യ ഓടിക്കുന്ന ടാക്സിയിൽ അൻസിബയും രണ്ട് സുഹൃത്തുക്കളും കയറുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.


ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസം ആരംഭിക്കും. അനൂപ് മേനോനാണ് ചിത്രത്തിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൃഷ്ണ പൂജപ്പുരയാണ് ഷീടാക്സിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കെ.ബി.ഗണേഷ്കുമാർ, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.



0 comments:

Post a Comment