ജയസൂര്യയുടെ ഹാപ്പി ജേര്‍ണി

ജയസൂര്യ, ലാല്‍, അപര്‍ണ, ഗോപിനാഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി, റോമന്‍സിനുശേഷം ബോബന്‍ സാമുവല്‍ സംവിധാനംചെയ്യുന്ന 'ഹാപ്പി ജേര്‍ണി'യുടെ ചിത്രീകരണം പൂര്‍ത്തിയായി. മൈല്‍സ്റ്റോണ്‍ സിനിമയുടെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ ക്രിക്കറ്റില്‍ താത്പര്യമുള്ള അന്ധനായ ആരോണ്‍ എന്ന കഥാപാത്രത്തെ ജയസൂര്യ അവതരിപ്പിക്കുന്നു.

ലാലു അലക്‌സ്, ബാലു ജെയിംസ്, ഇന്ത്യന്‍ പള്ളാശ്ശേരി, കക്കരവി, ഇടവേള ബാബു, കലാഭവന്‍ ഹനീഫ്, വിനോദ് ചെമ്പന്‍ ജോസ്, കൊച്ചുപ്രേമന്‍, സുനില്‍ സുഖദ, കലിംഗ ശശി, ജോണ്‍ വിജയ്, മാസ്റ്റര്‍ നിതീഷ് ബോബന്‍, മാസ്റ്റര്‍ ഗൗരവ് മേനോന്‍, ലെന, സീമ ജി. നായര്‍, ശ്രിന്ദ ആഷാബ് എന്നിവരാണ് മറ്റുതാരങ്ങള്‍. തിരക്കഥ : അരുണ്‍ലാല്‍, ഛായാഗ്രഹണം: മഹേഷ്‌രാജ്, ഗാനരചന: ഹരിനാരായണന്‍, സംഗീതം: ഗോപിസുന്ദര്‍, വിതരണം: സെന്‍ട്രല്‍ പിക്‌ചേഴ്‌സ്.

0 comments:

Post a Comment