പ്രേംനസീര്‍ സ്മാരകപുരസ്‌കാരം ശശികുമാറിന് സമ്മാനിച്ചു

കോഴിക്കോട്: പ്രേംനസീര്‍ സാംസ്‌കാരികവേദിയുടെ പ്രേംനസീര്‍ സ്മാരക പുരസ്‌കാരം അദ്ദേഹത്തിന്റെ ഏറ്റവുംകൂടുതല്‍ സിനിമകള്‍ സംവിധാനംചെയ്ത സംവിധായകന്‍ ശശികുമാറിന് സമ്മാനിച്ചു. സംവിധായകന്‍ ഹരിഹരനാണ് പുരസ്‌കാരം സമ്മാനിച്ചത്. പ്രേംനസീറിനെക്കുറിച്ച് വാതോരാതെ സംസാരിച്ചുനടക്കുന്നവര്‍ അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്താന്‍ സ്മാരകം പണിയുന്നതിനായി ഒന്നിക്കണമെന്ന് ഹരിഹരന്‍ പറഞ്ഞു. 

ചടങ്ങ് എ. പ്രദീപ്കുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. അഡ്വ. എടത്തൊടി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സിനിമയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ നടന്‍ സുധീഷിന് ചടങ്ങില്‍ പ്രത്യേകപുരസ്‌കാരം സമ്മാനിച്ചു. ശശികുമാര്‍, ആര്‍. കനകാംബരന്‍, പി.എസ്. ശ്രീധരന്‍ പിള്ള, സി.പി. കുഞ്ഞിമുഹമ്മദ്, എ.കെ. മൂസ്സ, ഭാസി മലാപ്പറമ്പ്, ഡോ. മൊയ്തു, കെ.എം. ഗംഗേഷ്, അഡ്വ. എം. രാജന്‍ എന്നിവര്‍ സംസാരിച്ചു. എ. ഹരിദാസന്‍ നായര്‍ സ്വാഗതവും കെ. ബീരാന്‍കുട്ടി നന്ദിയും പറഞ്ഞു.

0 comments:

Post a Comment