പൃഥ്വിരാജിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യം: നന്ദിത



ലണ്ടന്‍ ബ്രിഡ്ജ് എന്ന ചിത്രത്തിലൂടെ മലയാളത്തിലേയ്‌ക്കെത്തുന്ന മറ്റൊരു അന്യഭാഷാ നടിയാണ് നന്ദിത.ഹൈദ്രാബാദുകാരിയായ നന്ദിത പ്രൃഥ്വിരാജിനും ആന്‍ഡ്രിയക്കുമൊപ്പം മലയാളത്തില്‍ തുടക്കം കുറിക്കാന്‍ കഴിഞതിന്റെ സന്തോഷത്തിലാണ്.ലണ്ടന്‍ ബ്രിഡ്ജില്‍ ലണ്ടനിലേയ്ക്ക് ജോലിതേടിപ്പോകുന്ന മലയാളിപ്പെണ്‍കുട്ടിയുടെ വേഷമാണ് നന്ദിതയ്ക്ക്. ആന്‍ഡ്രിയ ജെര്‍മിയയ്‌ക്കൊപ്പം പൃഥ്വിരാജിന്റെ ജോഡിയായിട്ടാണ് നന്ദിത അഭിനയിക്കുന്നത്.
ആദ്യ മലയാളചിത്രത്തില്‍ത്തന്നെ പൃഥ്വിരാജ്, ആന്‍ഡ്രിയ എന്നിവര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്നാണ് നന്ദിത പറയുന്നത്. പൃഥ്വിരാജ് മലയാളത്തിലും ആന്‍ഡ്രിയ തമിഴിലും വലിയ താരങ്ങളാണെന്നതാണ് ഇതിന് കാരണമെന്നും നന്ദിത പറയുന്നു.
രണ്ടുപേരും അഭിനയത്തിലും ഭാഷയുടെ കാര്യത്തിലും എന്നെ ഏറെ സഹായിച്ചിട്ടുണ്ട്. അവര്‍ക്കൊപ്പം വളരെ ആസ്വദിച്ചാണ് ഞാനാചിത്രം ചെയ്തത്- നന്ദിത പറയുന്നു.
മലയാളത്തില്‍ പുതിയ ചിത്രങ്ങള്‍ തല്‍ക്കാലം സ്വീകരിക്കുന്നില്ലെന്ന നിലപാടിലാണ് താരം. ആദ്യ ചിത്രം പുറത്തിറങ്ങിക്കഴിഞ്ഞ് പ്രേക്ഷകരുടെ വിധിയെഴുത്ത് അറിഞ്ഞുമതി മലയാളത്തില്‍ പുതിയ ഓഫര്‍ സ്വീകരിക്കുന്നതെന്നാണ് നന്ദിത തീരുമാനിച്ചിരിക്കുന്നത്.
ഏത് ഭാഷയിലായാലും തിരക്കഥനോക്കിയാണ് ഞാന്‍ ചിത്രങ്ങള്‍ സ്വീകരിക്കുന്നത്. തെലുങ്കിലും കന്നഡയിലും ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ചിത്രങ്ങല്‍ മികച്ചവയാണ്. രണ്ടിലും ഞാന്‍ മോഡേണ്‍ കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്- പത്തൊന്‍പതുകാരിയായ നന്ദിത പറയുന്നു.

0 comments:

Post a Comment