
ദുല്‍ഖര്‍ സല്‍മാനും നസ്രിയ നസീമും ജോഡികളായി എത്തുന്ന പുത്തന്‍ ചിത്രം സലാല മൊബൈല്‍സ് ഫേസ്ബുക്കില്‍ തരംഗമാകുന്നു. ജനുവരി 23ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്ന ചിത്രത്തിന്റെ ഫേസ്ബുക്ക് പേജിന് ഒരുലക്ഷത്തിലേറെ ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. മലയാളസിനിമകളില്‍ ഫേസ്ബുക്ക് പേജില്‍ ഇത്രയധികം ലൈക്കുകള്‍ കിട്ടുന്ന ആദ്യചിത്രമാണ് സലാല മൊബൈല്‍സ്. സലാല മൊബൈല്‍സിന് ട്വിറ്ററിലും അക്കൗണ്ടുണ്ട്, ട്വിറ്ററില്‍ ഈ അക്കൗണ്ടിന് 1200 ഫോളോവേഴ്‌സാണുള്ളത്. അഫ്‌സല്‍ എന്ന ചെറുപ്പക്കാരനെയാണ് ദുല്‍ഖര്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കാമുകിയായ ഷഹാനയുടെ റോളില്‍ നസ്രിയയുമെത്തുന്നു. മൊബൈല്‍ക്കട നടത്തുന്ന അഫ്‌സലിന്റെ പ്രണയത്തിന്റെയും ജീവിത്തിന്റെയും കഥയാണ് ചിത്രം. ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം മുഴുനീള കഥാപാത്രമായി ജേക്കബ് ഗ്രിഗറിയും എത്തുന്നുണ്ട്. ശരത് എ ഹരിദാസനാണ് ചിത്രത്തിന്റെ സംവിധാനം. നസ്രിയ ആദ്യമായി പിന്നണിപാടിയ ചിത്രമെന്ന പ്രത്യേകിതയുമുണ്ട് സലാല മൊബൈല്‍സിന്.നസ്രിയയുടെ ഉമ്മച്ചി റാപ്പ് നെറ്റില്‍ ഇതിനകം തന്നെ ഹിറ്റായിക്കഴിഞ്ഞു. തമിഴ് ഹാസ്യതാരമായ സന്താനം ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രംകൂടിയാണിത്.
0 comments:
Post a Comment