
പോക്കിരിരാജയും സീനിയേഴ്‌സും മല്ലു സിങ്ങുമെല്ലാമായി തട്ടുപൊളിപ്പന്‍ വാണിജ്യ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ത്രില്ലടിപ്പിച്ച സംവിധായകനാണ് വൈശാഖ്. എന്നാല്‍ അവസാനം ചെയ്ത വിശുദ്ധന്‍ ആഴത്തിലുള്ളൊരു കഥയാണ് പറഞ്ഞത്. കൈകാര്യം ചെയ്ത പ്രമേയം ശ്രദ്ധേയമാണെങ്കിലും ചിത്രം പതിവ് വൈശാഖ് ചിത്രങ്ങള്‍പോലെ തിയേറ്ററുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ചില്ല. അതിന്റെ കുറവുതീര്‍ക്കാനായി വീണ്ടുമൊരു പക്കാ വാണിജ്യ വിജയത്തിനായി തയ്യാറെടുക്കുകയാണ് വൈശാഖ്. കുഞ്ചാക്കോ ബോബന്‍, മനോജ് കെ ജയന്‍, സുരാജ് വെഞ്ഞാറമൂട്, ജോജോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കസിന്‍സ് എന്നൊരു ചിത്രമാണ് വൈശാഖ് ഒരുക്കുന്നത്. കോമഡി ത്രില്ലറായിട്ടാണ് ചിത്രമൊരുക്കുന്നത്. സേതുവിന്റേതാണ് തിരക്കഥ. മാര്‍ച്ച് 10നാണ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നത്. വിനോദ് ഇലമ്പള്ളിയാണ് കസിന്‍സിന് ക്യാമറ കൈകാര്യം ചെയ്യുക.
ഇതുകൂടാതെ 2014ല്‍ മറ്റ് രണ്ട് വമ്പന്‍ ചിത്രങ്ങളും വൈശാഖ് ഒരുക്കുന്നുണ്ട്.മമ്മൂട്ടി നായകനാകുന്ന ചിത്രത്തിന് ബെന്നി പി നായരമ്പലമാണ് തിരക്കഥയൊരുക്കുന്നത്. ഈ ചിത്രം ആന്റ് ജോസഫ് നിര്‍മ്മിയ്ക്കും.
മോഹന്‍ലാല്‍ നായകനായെത്തുന്ന വൈശാഖന്റെ മറ്റൊരു ചിത്രമാണ് പുലിമുരുകന്‍. ഉദയ്കൃഷ്ണയും സിബി കെ. തോമസും തിരക്കഥയെഴുതുന്ന ചിത്രം നിര്‍മ്മിക്കുന്നത് ടോമിച്ചന്‍ മുളകുപാടം ആണ്. സൂപ്പര്‍താരചിത്രങ്ങളിലൂടെ വൈശാഖ് വീണ്ടും പോക്കിരിരാജയും മല്ലുസിങ്ങുമെല്ലാം ആവര്‍ത്തിക്കുമോയെന്ന് കാത്തിരുന്ന് കാണാം.
0 comments:
Post a Comment